- കണ്ണിനെ കുറിച്ചുള്ള പഠനം : ഓഫ്താൽമോളജി
- ആത്മാവിന്റ വാതായനം എന്നറിയപ്പെടുന്ന മനുഷ്യ ശരീരത്തിലെ അവയവം : കണ്ണ്
- കണ്ണിന്റെ ആരോഗ്യത്തിനു ആവശ്യമായ ജീവകം : ജീവകം എ
- ഏറ്റവും കൂടുതൽ ദാനം ചെയ്യപ്പെടുന്ന അവയവം : കണ്ണ്
- കണ്ണിന്റെ കാവൽക്കാർ : കൺപോളകൾ
- കണ്ണ് തലയോട്ടിയിൽ എവിടെയാണ് സ്ഥിതി ചെയ്യുന്നത് : നേത്രകോടാരം
- എത്ര പേശികൾ കൊണ്ടാണ് നേത്രഗോളത്തെ നേത്രകോടരവുമായി ബന്ധിച്ചിരിക്കുന്നത് : മൂന്ന് ജോഡി
ഘടന
- നേത്രഗോളത്തിന്റെ പാളികൾ : ബാഹ്യപാളി - ദൃഢപടലം (Sclera), മധ്യപാളി - രക്തപടലം (Choroid), ഉള്ളിലെ പാളി - ദൃഷ്ടിപടലം (Retina)
- നേത്രഗോളത്തിനു ദൃഢതയും ആകൃതിയും നൽകുന്ന നേത്രപാളി : ദൃഢപടലം
- വെള്ളനിറത്തിലുള്ള കണ്ണിന്റെ പുറമെ ഉള്ള പാളി : ദൃഢപടലം
- ദൃഢപടലത്തിന്റെ ,സുതാര്യമായതും പുറത്തേക്കു തള്ളിനിൽകുന്നതുമായ ഭാഗം : കോർണിയ
- കണ്ണിലെ ലെൻസിന്റെ ധർമ്മം നിർവഹിക്കുന്നത് : കോർണിയ
- മനുഷ്യ ശരീരത്തിലെ സാധാരണ വലിപ്പമുള്ള കോർണിയയുടെ വക്രതാ ആരം (radius of curvature) : 7.8 mm
- കോർണിയയുടെ അപവർത്തനാങ്കം (refractive index) :1.376
- കോർണിയക്കും ഐറിസിനും ഇടയിലുള്ള അറ : അക്വസ് അറ (Aqueous Chamber)
- ലെന്സിനും റെറ്റിനക്കും ഇടയിലായി കാണപ്പെടുന്ന അറ : വിട്രിയസ് അറ
- വിട്രിയസ് അരയിലെ അർദ്ധഖരാവസ്ഥയിലുള്ള പദാർത്ഥം : വിട്രിയസ് ദ്രവം
- കടുത്തനിറമുള്ളതും താരതമ്യേന കനം കുറഞ്ഞതുമായ പാളി :രക്തപടലം
- കണ്ണിലെ കലകൾക്ക് ഓക്സിജനും പോഷണം നൽകുന്ന പാളി : രക്തപടലം
ഐറിസ്
- കണ്ണിന്റെ ലെന്സിനു മുൻപിൽ മറപോലെ കാണപ്പെടുന്ന ഭാഗം : ഐറിസ്
- കോർണിയയ്ക്കു പിന്നിലെ രക്തപടലത്തിന്റെ ഭാഗം
- മെലാനിൻ എന്ന വർണവസ്തുവിന്റെ അളവനുസരിച്ചു ചാരനിറമുള്ളതോ നീലനിറമുള്ളതോ ഇരുണ്ടനിറമുള്ളതോ ആയിരിക്കും
- ഐറിസിന്റെ മമദ്ധ്യത്തിലുള്ള സുഷിരം : കൃഷ്ണമണി
- പ്രകാശതീവ്രത കൂടുമ്പോൾ കൃഷ്ണമണി ചുരുങ്ങുകയും മങ്ങിയ പ്രകാശത്തിൽ കൃഷ്ണമണി വികസിക്കുകയും ചെയ്യുന്നു
- കണ്ണിൻറെ മുൻഭാഗവും കൺപോളകൾക്കുൾവശവും ആവരണം ചെയ്തിരിക്കുന്ന സുതാര്യമായ നേർത്ത പാട : നേത്രാവരണം
- നേത്രഗോളത്തിനുള്ളിൽ പിന്ഭാഗത്തായി കാണുന്ന അതിലോലമായ ആവരണം :ദൃഷ്ഠിപടലം
- ഒരു വസ്തുവിനെ കാണുമ്പോൾ അതിന്റെ പ്രതിബിംബം ദൃഷ്ടിപടലത്തിലാണ് പതിക്കുന്നത്
- ദൃഷ്ടിപടത്തിൽ ലക്ഷകണക്കിന് പ്രകാശഗ്രാഹികൾ ഉണ്ട് - രണ്ടു തരം
- റോഡ് കോശങ്ങൾ : വസ്തുക്കളെ കറുപ്പും വെളുപ്പുമായി കാണാൻ സഹായിക്കുന്നു. കുറഞ്ഞ പ്രകാശത്തിലും കാണാൻ സഹായിക്കുന്നു.
- കോൺ കോശങ്ങൾ : നിറങ്ങൾ കാണുന്നതിനും തീവ്രപ്രകാശത്തിൽ കാണുന്നതിനും കോൺ കോശങ്ങൾ സഹായിക്കുന്നു.
- ദൃഷ്ഠിപടലത്തിൽ പ്രകാശഗ്രാഹികൾ കൂടുതലായി കാണപ്പെടുന്ന ഭാഗം : പീത ബിന്ദു (Yellow Spot)
- ഏറ്റവും കൂടുതൽ കാഴ്ച്ച ശക്തിയുള്ള ഭാഗം : പീത ബിന്ദു
- റോഡ് കോശങ്ങളും കോൺ കോശങ്ങളും ഇല്ലാത്ത റെറ്റിനയിൽ ഭാഗം : അന്ധബിന്ദു (Black Spot)
- ഓരോ കണ്ണിന്റെയും മുകളിലായി ഓരോ ജോഡി കണ്ണുനീർ ഗ്രന്ഥികൾ സ്ഥിതി ചെയ്യുന്നു
- കണ്ണിനെ ഈർപ്പമുള്ളതായി സൂക്ഷിക്കുകയും, കണ്ണിൽ വീഴുന്ന പൊടിപടലങ്ങളും കൃമികളെയും നശിപ്പിക്കുന്നത് : കണ്ണുനീർ
- കണ്ണുനീരിൽ അടങ്ങിയിരിക്കുന്ന അണുനാശക ശക്തിയുള്ള ജീവാഗ്നി : ലൈസോസൈം
Cont....