Child Development and Pedegogy
1. താഴെ കൊടുത്തിരിക്കുന്ന മുറിഞ്ഞ വരകൾ ചേർന്ന് ഒരു വീട് പോലെ തോന്നുന്നു. ജസ്ഡാൾട്ട (ഗെസ്റ്റാൾഡ്) സിദ്ധാന്തത്തിലെ ഏതു തത്വപ്രകാരമാണിങ്ങനെ സംഭവിക്കുന്നത് ?
(a) പൂർണത നിയമം
(b) സാമീപ്യ നിയമം
(c) സാമ്യതാ നിയമം
(d) തുടർച്ച നിയമം.
2.ഒരു കുട്ടിയെ കുറിച്ചുള്ള ആഴത്തിലും പരപ്പിലുമുള്ള പഠനത്തിന് ഉപയോഗിക്കാവുന്ന രീതി ഏതു ?
(a) ചോദ്യാവലി
(b) അഭിരൂപം
(c) കേസ് സ്റ്റഡി
(d) സോഷിയോമെട്രി
3. ബുദ്ധിയുടെ ഘടനാ മാതൃകയിലെ ഉത്പന്നങ്ങൾ എന്ന വിഭാഗത്തിൽ പെടാത്തത് ?
(a) യൂണിറ്റ്
(b) ക്ലാസസ്
(c) കോഗ്നീഷൻ
(d) സിസ്റ്റംസ്
4. കുട്ടികളുടെ പഠന പുരോഗതി നിരീക്ഷിക്കുവാൻ ഒരു അദ്ധ്യാപകൻ അദ്ധ്യാപിക എന്നെ നിലയിൽ നിങ്ങൾ ഏതു മൂല്യനിർണയ രീതിയാണ് സ്വീകരിക്കുക ?
(a) ഡയഗ്നോസ്റ്റിക് മൂല്യനിർണയം
(b) പ്ളേസ്മെന്റ് മൂല്യനിർണയം
(c) ഫോര്മാറ്റിവ് മൂല്യനിർണയം
(d) സമ്മെറ്റിവ് മൂല്യനിർണയം
5. കുട്ടികളുടെ പഠനപ്രശ്നങ്ങളും പഠന പോരായ്മകളും കണ്ടെത്തുവാനായി സ്വീകരിക്കാവുന്നത് :
(a) പ്ളേസ്മെന്റ് മൂല്യനിർണയം
(b) ഡയഗ്നോസ്റ്റിക് മൂല്യനിർണയം
(c) സമ്മെറ്റിവ് മൂല്യനിർണയം
(d) ഇതൊന്നുമല്ല
6. എന്താണോ അളക്കുവാൻ ഉദ്ദേശിക്കുന്നത് അത് തന്നെ അളക്കുകയാണെങ്കിൽ അത്തരം മൂല്യനിർണയം അറിയപ്പെടുന്നത് :
(a) വിശ്വാസയോഗ്യമായത്
(b) സാധുവായത്
(c) വിശ്വാസയോഗ്യമല്ലാത്തത്
(d) അസാധുവായത്
7. പ്രശ്ന പരിഹരണത്തിലെ ഘട്ടങ്ങളെ ക്രമമായി രേഖപ്പെടുത്തുക :
(A) പരികല്പനയുടെ രൂപീകരണം
(B) പ്രശനം തിരിച്ചറിയൽ
(C) വിവരശേഖരണം
(D) നിഗമനത്തിൽ എത്തിച്ചേരൽ
(a) (C), (D), (B), (A)
(b) (B), (D), (C), (A)
(c) (B), (C), (A), (D)
(d) (B), (A), (C), (D)
8. വാചികവും അവാചികവുമായ ആശയവിനിമയവും അതോടപ്പം സാമൂഹികമായ ഇടപെടലിനെയും മോശമായി സ്വാധീനിക്കുന്ന വികാസ വൈകല്യമാണ്.
(a) സെറിബ്രൽ പാൾസി
(b) എപ്പിലെപ്സി
(c) ഓട്ടിസം
(d) എ. ഡി. എച്. ഡി
9. സമായോജന വ്യക്തിത്വങ്ങളുടെ സ്വഭാവം അല്ലാത്തത് :
(a) അവർക്കു അവരുടെ കഴിവും കഴിവുകേടും തിരിച്ചറിയാനാകും
(b) അപര്യാപ്തമായ ആഗ്രഹങ്ങൾ ആയിരിക്കും
(c) പ്രാഥമിക ആവശ്യങ്ങൾ നിറവേറ്റപ്പെട്ടിട്ടുണ്ടാകും
(d) വിമര്ശനാത്മകവും കുറ്റം കണ്ടെത്തുന്നതുമായ മനോഭാവം ഉണ്ടാവില്ല
10. കോൾബെർഗിന്റെ സാന്മാർഗിക വികസനഘട്ടത്തിൽ ശിക്ഷയും അനുസരണവും എന്നത് ഏതു ഘട്ടത്തിലാണ് സംഭവിക്കുന്നത് ?
(a) മൂർത്ത മനോവ്യാപാരഘട്ടം
(b) യാഥാസ്ഥിതനാന്തര സദാചാരതലം
(c) പ്രഗ്യധസ്ഥിത സദാചാരതലം
(d) യാഥാസ്ഥിത സദാചാരതലം
11. ഗാർഡൻറുടെ ബഹുമുഖ ബുദ്ധിയിൽ ഉൾപെടാത്തത് :
(a) പൊതുവായ ബുദ്ധി
(b) സംഗീതപരമായ ബുദ്ധി
(c) പ്രകൃതിപര ബുദ്ധി
(d) ശാരീരികപരമായ ബുദ്ധി
12. മാസ്ലോയുടെ ആവശ്യശ്രേണിയിലെ ഏറ്റവും താഴെയുള്ള ആവശ്യം ഏതു ?
(a) കൊഗ്നിറ്റീവ്
(b) ശരീരശാസ്ത്രപരമായത്
(c) ബഹുമാനം
(d) സുരക്ഷ
13. ഭാഷ ആർജ്ജിച്ചെടുക്കുവാനുള്ള സ്വതസിദ്ധമായ പ്രവണത തലച്ചോറിലുണ്ട് എന്ന് പറഞ്ഞതാര് ?
(a) നോം ചോംസ്കി
(b) വൈഗോട്സ്കി
(c) പിയാഷെ
(d) ബ്രൂൺ
14. സമയനിഗമമായി പാരമ്പര്യവശാൽ ലഭിച്ച സാധ്യതകളുടെ പ്രകടിപ്പിക്കലാണ്
(a) അഭിപ്രേരണ
(b) പരിപക്വ്നം
(c) ആശയരൂപീകരണം
(d) പഠനം
15. ശിശുകേന്ദ്രീകൃത വിദ്യാഭ്യാസത്തിന്റെ പ്രധന തത്വങ്ങളാണ്
(a) അനുഭവത്തിലൂടെയുള്ള പഠനം
(b) പ്രവർത്തനത്തിലൂടെയുള്ള പഠനം
(c) (a) - യും (b) - യും
(d) ഇവയൊന്നുമല്ല
16. കുട്ടികളുടെ വൈകാരികവികസനവുമായി ബന്ധപെട്ടു ചാർട്ട് തയ്യാറാക്കിയതാര് ?
(a) ഫ്ലേവൽ
(b) കാതറിൻ ബ്രിഡ്ജസ്
(c) ഡാനിയേൽ ഗോൾമാൻ
(d) ഗാർഡർ
17. ശൈശവഘട്ടത്തിൽ കുട്ടികൾ കരയുമ്പോൾ ശരീരം മുഴുവൻ ആ പ്രക്രിയയിൽ പങ്കുചേരുന്നു. അവർ വളരുന്നതനുസരിച്ചു കരച്ചിൽ ചില അവയവങ്ങളിൽ മാത്രം ഒതുങ്ങുന്നു. ഏതു വികസന സിന്ധാന്തമാണിവിടെ പ്രകടമാവുന്നത് ?
(a) വികസനം പ്രവചനീയമാണ്
(b) വികസനം സാമാന്യത്തിൽ നിന്ന് വിശേഷത്തിലേക്കു കടക്കുന്നു
(c) വികസനം സഞ്ചിതാസ്വാഭാവത്തോടുകൂടിയതാണ്
(d) വികസനത്തിന്റെ ഗതിയിൽ വ്യക്തിവ്യതാസങ്ങൾ ഉണ്ട്
18. പാലോവിന്റെ പാദരാകാനുബന്ധ സിദ്ധാന്തത്തിൽ, അനുബന്ധത്തിനുമുമ്പു പട്ടിക്ക് നൽകിയിരുന്ന മാംസം അറിയപ്പെട്ടിരുന്നത് :
(a) കണ്ടീഷൻഡ് ചോദനം
(b) കണ്ടീഷൻഡ് പ്രതികരണം
(c) അൺകണ്ടീഷൻഡ് ചോദകം
(d) അൺകണ്ടീഷൻഡ് പ്രതികരണം
19. ഫ്രോയ്ഡിന്റെ അഭിപ്രായത്തിൽ ഇദ്ദ് പ്രവർത്തിക്കുന്നത്
(a) സുഖതത്വം
(b) യാഥാർഥ്യ ബോധതത്വം
(c) സാന്മാർഗിക തത്വം
(d) അസ്വാഭാവിക തത്വം
20. പേഴ്സൺ വിത്ത് ഡിസബിലിറ്റീസ് ആക്ട് (പി ഡബ്ല്യൂ ഡി ആക്ട്) പ്രാബല്യത്തിൽ വന്നത്
(a) 1996
(b) 1986
(c) 1976
(d) 2006
21. കുട്ടികളെ കുറിച്ച് തെറ്റായ പ്രസ്താവന ഏതു ?
(a) അവർ പ്രശ്നനിർദ്ധാരകരാണ്
(b) അവർ ചുറ്റുപാടുകളെ കുറിച്ച് സൂഷ്മ നിരീക്ഷണം നടത്തുന്നവരാണ്
(c) അവർ അന്വേഷണ ത്വരയുള്ളവരാണ്
(d) അവർ നിഷ്ക്രീയരായ പഠിതാക്കളാണ്
22. പുരോഗമന വിദ്യാഭ്യാസത്തിന്റെ വക്താക്കളുടെ അഭിപ്രായത്തിൽ കുട്ടികൾ പഠിക്കുന്നത്,
(a) ഒറ്റപ്പെട്ട സാഹചര്യത്തിലാണ്
(b) മത്സരത്തിലൂടെയാണ്
(c) സമൂഹമായിട്ടാണ്
(d) ഇതൊന്നുമല്ല
23. എട്ടു വയസ്സ് പ്രായമുള്ള അഹമ്മദിന് വസ്തുക്കളെ അവയുടെ വലുപ്പത്തിന്റെ അടിസ്ഥാനത്തിൽ ക്രമീകരിക്കുവാനാകും. പിയാഷെയുടെ അഭിപ്രായത്തിൽ അഹമ്മദിനുള്ള കഴിവാണ് :
(a) റിവേഴ്സിബിലിറ്റി
(b) ശ്രേണികരണം
(c) സ്ഥിരത
(d) സന്തൂലീകരണം
24. താഴെ പറയുന്നവയിൽ പ്രതിഭാശാലികളായ കുട്ടികൾ നേരിടുന്ന പ്രശ്നങ്ങൾ ഏവ ?
(a) പ്രത്യേക ആവശ്യങ്ങൾക്ക് വിഘ്നം സംഭവിക്കുന്നതുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ
(b) അദ്ധ്യാപകർ മനസ്സിലാക്കാത്തതു കൊണ്ടുള്ള പ്രശ്നങ്ങൾ
(c) വെല്ലുവിളികൾ ഇല്ലാത്ത ക്ളാസ്സ്റൂം പ്രവർത്തനങ്ങൾ
(d) മുകളില്പറഞ്ഞതെല്ലാം
25. 'പെഡഗോഗി' എന്നത് എന്തിനെ കുറിച്ചുള്ള പഠനമാണ് ?
(a) സ്കൂൾ
(b) വിദ്യാഭ്യാസം
(c) കുട്ടി
(d) അദ്ധ്യാപനരീതി
26. സാധാരണ വ്യക്തികളിൽ നിന്നും വ്യത്യസ്തമായി വായിക്കുന്നതിനുള്ള കഴിവിൽ കാണപ്പെടുന്ന ചിരസ്ഥായിയായ പ്രയാസമാണ് :
(a) ഡിസ്കാൽകുലിയാ
(b) ഡിസ്ഗ്രാഫിയ
(c) ഡിസ്ലെക്സിയ
(d) ഡിസ്ഫേസിയ
27. വികസനവുമായി ബന്ധപെട്ടു തെറ്റായ പ്രസ്താവന ഏതു ?
(a) വികസനം പാരമ്പര്യത്തിന്റെയും സാഹചര്യത്തിന്റെയും പരസ്പര പ്രവർത്തനത്തിന്റെ തുകയാണ്
(b) വികസനം തുടർച്ചയായതും ക്രമാനുഗതവുമാണ്
(c) വികസനം സൂക്ഷ്മത്തിൽനിന്നു സ്ഥൂലത്തിലേക്കു നടക്കുന്നു
(d) വികസനം പ്രവചിക്കുബ്വാൻ സാധിക്കും
28. സംസ്ഥാനതലത്തിലുള്ള നിരവധി മത്സരങ്ങളിലേക്കായി ഒരു അദ്ധ്യാപകൻ/അദ്ധ്യാപിക പെൺകുട്ടികളെ മാത്രം തിരഞ്ഞെടുക്കുന്നു. ഇത് ഒരു :
(a) പ്രായോഗിക സമീപനമാണ്
(b) ജനാധിപത്യ സമീപനമാണ്
(c) ലിംഗവിവേചനമാണ്
(d) യാഥാർഥ്യബോധമുള്ള സമീപനമാണ്
29. താഴെപറയുന്നവയിൽ പ്രതിഭാധനനായ കുട്ടി ഏത് ?
(a) പൊതുവായിട്ടുള്ള അസൈന്മെന്റുകൾ അമൃതയ്ക്കു വളരെയധികം ബുദ്ധിമുട്ടാണ്
(b) ജ്യോതിക്ക് പഠിക്കുവാനുള്ള അഭിപ്രേരണ കുറവാണ്
(c) നന്നായി പഠിക്കുവാനാകും എന്ന വിശ്വാസം നസ്മിയ്ക്കു ഇല്ല
(d) വളരെയധികം ജിജ്ഞാസയുള്ളതും പെട്ടെന്ന് കാര്യങ്ങൾ ഗ്രഹിക്കുന്നവളാണ് ആഷ്ന
30. സർപ്പിള പാഠ്യപദ്ധതിയുടെ വക്താവ് ആര് ?
(a) ബ്രൂണർ
(b) സ്കിന്നർ
(c) വാട്സൺ
(d) ഗാർഡ്നർ
31. 1//7 + 2 /7+ 3/7 + 4/7 +.... .... .... .... + 19/7 + 20/7
ലഖൂകരിച്ചാൽ കിട്ടുന്ന സംഖ്യ ഏത് ?
(a) 25
(b) 30
(c) 35
(d) 40
32. (1 + 6) (1 + 16) (1 + 26) (1 + 36) (1 + 46)
ഗുണനഫലത്തിലെ ഒന്നിന്റെ സ്ഥാനത്തെ അക്കം ഏത് ?
(a) 0
(b) 7
(c) 6
(d) 1
33. ഒരാഴ്ചയിൽ എത്ര മിനുട്ടുകൾ ഉണ്ട് ?
(a) 43800
(b) 1440
(c) 10080
(d) 525600
34. 14013 നെ 7 കൊണ്ട് ഹരിച്ചാൽ ശിഷ്ടം എത്ര ?
(a) 2
(b) 3
(c) 6
(d) 5
35. പ്രശ്നപരിഹരണതന്ത്രങ്ങളിൽ (Problem Solving Strategy) പെടാത്തത് ഏത് ?
(a) പട്ടികപ്പെടുത്തൽ (Make a Table)
(b) ചാക്രികാരോഹണം (Spiralling)
(c) ചിത്രം വരയ്ക്കൽ (Draw a Picture)
(d) ഊഹിച്ചു നോക്കി പരിശോധിക്കൽ (Guess and Check)
36. (40 X 0.04 X 0.04 X 0.04) / (0.04 X 0.4 X 0.4 X 0.4)
എത്രയാണ്
(a) 0.064
(b) 10
(c) 1
(d) 0.0256
37. എണ്ണൽ സംഖ്യകളിൽ 101- മത്തെ ഇരട്ട സംഖ്യ ഏതാണ് ?
(a) 102
(b) 202
(c) 200
(d) 100
38. 6174 എന്ന സംഖ്യയുമായി ബന്ധപ്പെട്ട ഗണിതശാസ്ത്രജ്ഞൻ ആരാണ് ?
(a) നീലകണ്ഠ സോമയാജി
(b) പൈഥഗോറസ്
(c) ഭാസ്കരാചാര്യ
(d) ദത്താത്രേയ രാമചന്ദ്ര കംപ്റേക്കർ
39. പ്രൈമറി ക്ളാസുകളിൽ ഗണിതപഠനത്തിനു പ്രയോഗനകരമല്ലാത്ത സോഫ്റ്റ് വെയർ ഏതാണ് ?
(a) സെലെസ്റ്റിയ (Celestia)
(b) ജെഫ്രാക്ഷൻ ലാബ് (JFraction Lab)
(c) കിഗ് (Kig)
(d) ജിയോജിബ്ര (Goegebra)
40. താഴെ തന്നിരിക്കുന്നവയിൽ പ്രൊജക്റ്റ് രീതി ഉപയോഗപ്പെടുത്താതെ നിഗമനത്തിലെത്താൻ കഴിയുന്ന പ്രശനം ഏതാണ് ?
ഒരു നാലക്കസംഖ്യ എഴുതി അത് തിരിച്ചെഴുതുക. വലുതിൽ നിന്ന് ചെറുത് കുറയ്ക്കുക. കിട്ടുന്ന സംഖ്യയുടെ ആകെതുകയ്ക്കു എന്തെങ്കിലും പ്രേത്യേകതയുണ്ടോ ?
അഞ്ചിലാവസാനിക്കുന്ന എണ്ണൽ സംഖ്യകളിൽ അക്കങ്ങളും അവയുടെ വർഗ്ഗത്തിലെ അക്കങ്ങളും തമ്മിലുള്ള ബന്ധം കണ്ടെത്തുക
നീളം 10 സെന്റിമീറ്ററും വീതി 8 സെന്റിമീറ്ററും ഉള്ള ചതുരത്തിന്റെ പരപ്പളവ് എത്ര ?
വിവിധ സംഖ്യാജ്യോടികളുടെ ഗുണനഫലവും ചെറുപൊതുഗുണിതവും ചെറുപൊതുഗുണിതവും വൻപൊതുഘടകവും തമ്മിലുള്ള ബന്ധം കണ്ടെത്തുക
41. ഒരു മീറ്ററിന്റെ പകുതിയും 10 സെന്റിമീറ്ററിന്റെ പകുതിയും ചേർന്നാൽ എത്ര ?
(a) 510 സെന്റിമീറ്റർ
(b) 505 സെന്റിമീറ്റർ
(c) 50 സെന്റിമീറ്റർ
(d) 55 സെന്റിമീറ്റർ
42. 50 - 353/4 - 41/4 = ?
(a) 16
(b) 8
(c) 14
(d) 10
43. ഒരു സമപാർശ്വത്രികോണത്തിന്റെ ഒരു കോണിന്റെ അളവ് 800 ആണ്. അതിന്റെ മറ്റൊരു കോണിന്റെ അളവ് ആകാൻ സാധ്യതയില്ലാത്തത് ഏത് ?
(a) 800
(b) 500
(c) 200
(d) 300
44. തന്നിരിക്കുന്ന സംഖ്യാശ്രേണിയിലെ വിട്ടുപോയ രണ്ടു സംഖ്യകൾ ഏതൊക്കെയാണ് ?
1, 3, 6, 10, 15, 21, ..., ..., 45,55
(a) 28, 36
(b) 27, 35
(c) 26, 34
(d) 29, 39
45. താഴെ തന്നിരിക്കുന്നവയിൽ 1/4 നും 3/4 നും ഇടയിൽ അല്ലാത്ത സംഖ്യ ഏത് ?
(a) 5/6
(b) 1/2
(c) 2/5
(d) 3/5
46.പഠനനേട്ടങ്ങളെക്കുറിച്ചുള്ള ശരിയല്ലാത്ത പ്രസ്താവന ഏത് ?
(a) വിഷയബന്ധിതമായ പഠനത്തിലൂടെ പഠിതാവ് ആർജിക്കേണ്ട അറിവ്, ശേഷികൾ, മനോഭാവങ്ങൾ, മൂല്യങ്ങൾ എന്നിവ ഉള്കൊള്ളുന്നതാവും പഠനനേട്ടങ്ങൾ.
(b) പഠനനേട്ടങ്ങൾ നിരീക്ഷിക്കാൻ കഴിയുന്നതും അളക്കാൻ കഴിയുന്നതും ആയിരിക്കും
(c) ഓരോ ക്ലാസിലും നേടേണ്ട പഠന നേട്ടങ്ങൾ മുൻകൂട്ടി നിചയിക്കപ്പെട്ടിട്ടില്ല
(d) ഹ്രസ്വവും ദീർഘവുമായ കാലയളവിൽ നേടുന്ന പഠന നേട്ടങ്ങൾ ഉണ്ടായിരിക്കും
47. ചിത്രത്തിൽ ∟PXR = 680, ∟SXQ = 590, ∟PXS = 920 ആയാൽ ∟QXR എത്ര
(a) 350
(b) 640
(c) 140
(d) 360
48. 2019 ജനുവരി 31 വ്യാഴാഴ്ച ആണ്. എങ്കിൽ 2019 മാർച്ച് 1 ഏതു ദിവസമായിരിക്കും ?
(a) വ്യാഴാഴ്ച
(b) വെള്ളിയാഴ്ച
(c) ശനിയാഴ്ച
(d) ഞായറാഴ്ച
49. ' The Man Who Knew Infinity ' പ്രശസ്തമായ ഈ ചലച്ചിത്രം ആരുടെ ജീവിതകഥയാണ് ?
(a) യൂക്ലിഡ്
(b) ശ്രീനിവാസ രാമാനുജൻ
(c) റെനേ ദെക്കാർത്തെ
(d) പ്രശാന്തചന്ദ്ര മഹലിനോബിസ്
50. താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ആഗമനരീതിയിലൂടെ രൂപീകരിക്കാൻ അനുയോജ്യമല്ലാത്തത് ഏത് ?
(a) ത്രികോണത്തിലെ കോണുകളുടെ തുക 1800 ആണ്
(b) രണ്ടു ഒറ്റസംഖ്യകളുടെ തുക ഇപ്പോഴും ഒരു ഇരട്ട സംഖ്യ ആയിരിക്കും
(c) ഒരു റിബണിന്റെ നീളം 75 സെന്റിമീറ്റർ ആണ്
(d) ചതുരത്തിന്റെ പരപ്പളവ് അതിന്റെ നീളത്തിന്റെയും വീതിയുടെയും ഗുണനഫലമാണ്
51. ഗണിതത്തിൽ പ്രതിഭാസമ്പന്നരായ വിദ്യാർഥികളുടെ പഠനവുമായി ബന്ധപ്പെട്ട് താഴെ കൊടുത്തിട്ടുള്ളവയിൽ തെറ്റായ പ്രസ്താവന ഏത് ?
(a) അവരുടെ പ്രായത്തിനനുസരിച്ച് വെല്ലുവിളി ഉയർത്തുന്ന ഗണിതപ്രശ്നങ്ങൾ നൽകുക
(b) വിവിധ തലങ്ങളിൽ നടക്കുന്ന ഗണിതമത്സരങ്ങളിൽ പങ്കെടുക്കാനാവസരം നൽകുക
(c) ക്ളാസ്സിലെ മറ്റു കുട്ടികളുടെ പഠനത്തിൽ സഹായിക്കാനാവസരം നൽകുക
(d) സ്വയം പഠനത്തിന് കഴിവുള്ളതിനാൽ ക്ളാസ്സ്റൂം പ്രവർത്തനങ്ങളിൽ നിന്ന് അവരെ മാറ്റി നിർത്തുക
52. താഴെ കൊടുത്തിരിക്കുന്നവയിൽ ഒരു ഭിന്നസംഖ്യയെ അതെ ഭിന്നസംഖ്യ കൊണ്ട് ഗുണിച്ചാൽ ലഭിക്കാത്തത് ഏത് ?
(a) 16/25
(b) 25/6
(c) 24/25
(d) 36/49
53. 100 -നും 300 -നും ഇടയിൽ 7 കൊണ്ട് നിശ്ശേഷം ഹരിക്കാൻ കഴിയുന്ന എത്ര സംഖ്യകൾ ഉണ്ട് ?
(a) 26
(b) 32
(c) 30
(d) 28
54. 1 ടൺ = ___________ കിലോഗ്രാം
(a) 100
(b) 1000
(c) 10
(d) 10000
55. ഒരു നല്ല ഗണിതപാഠപുസ്തകത്തിനുള്ള സവിശേഷതകളിൽ പെടാത്തത് ഏത് ?
(a) ഒരേ മാതൃകയിലുള്ള കൂടുതൽ ചോദ്യോത്തരങ്ങൾ ഉള്ളത്
(b) ആശയരൂപീകരണത്തിനു സഹായമായത്
(c) സ്വയംപഠനം പ്രോത്സാഹിപ്പിക്കുന്നത്
(d) വ്യത്യസ്ത നിലവാരക്കാരെ പരിഗണിക്കുന്നത്
56.കായംകുളത്തുനിന്നു തിങ്കളാഴ്ച 22:30 ന് പുറപ്പെട്ട ഒരു വാഹനം തൊട്ടടുത്ത ദിവസം 7:45 ന് കാസർകോഡ് എത്തിച്ചേർന്നു. വാഹനം യാത്രയ്ക്കെടുത്ത സമയം എത്ര ?
(a) 10 മണിക്കൂർ 30 മിനിറ്റ്
(b) 8 മണിക്കൂർ 5 മിനിറ്റ്
(c) 9 മണിക്കൂർ 15 മിനിറ്റ്
(d) 8 മണിക്കൂർ 45 മിനിറ്റ്
57. തുടർച്ചയായ 5 എണ്ണൽ സംഖ്യകളുടെ തുക 80 ആണ്. അടുത്ത 5 എണ്ണൽ സംഖ്യകളുടെ തുക എത്ര ?
(a) 90
(b) 105
(c) 110
(d) 115
58. താഴെ തന്നിരിക്കുന്നവയിൽ തുറന്ന ചോദ്യത്തിന് ഉദാഹരണമായി പറയാവുന്നത് ഏത് ?
(a) 15 -നും 20 -നും ഇടയിൽ 6 കൊണ്ട് ഹരിച്ചാൽ ശിഷ്ടം വരാത്ത സംഖ്യ ഏത് ?
(b) 75 ലിറ്റർ പാൽ 5 ലിറ്റർ വീതം കൊള്ളുന്ന പാത്രങ്ങളിലാക്കാൻ എത്ര പാത്രങ്ങൾ വേണ്ടി വരും
(c) ഒരു എൽ പി സ്കൂളിലെ നാലാം ക്ളാസിലെ 134 കുട്ടികൾക്ക് പി ടി എ 125 രൂപ വീതം വിലയുള്ള ഗണിത കിറ്റ് വിതരണം ചെയ്തു. ഇതിനു പി ടി എ ക്കു എത്ര രൂപ ചെലവായി ?
(d) നിങ്ങളുടെ കുടുംബത്തിന് സൗകര്യപ്രദമായി താമസിക്കാവുന്ന വീടിന്റെ പ്ലാൻ വരയ്ക്കുക
59. ദേശിയ പാഠ്യപദ്ധതി ചട്ടക്കൂടിന്റെ (National Curriculum Framework) ഭാഗമായുള്ള നിലപാട് രേഖയിൽ ഗണിതപഠനത്തിന്റെ പ്രധാന ഉദ്ദേശ്യമായി മുന്നോട്ടുവച്ചിരിക്കുന്നത് :
(a) ചിന്തയുടെ ഗണിതവത്കരണം
(b) ഗുണനപ്പട്ടിക മനഃപാഠമാക്കൽ
(c) ഗണിതശാസ്ത്രചിത്രം പരിചയപ്പെടൽ
(d) ചതുഷ്ക്രിയകളുടെ പഠനം
60. ചിത്രത്തിൽ ആകെ എത്ര സമചദുരങ്ങൾ ഉണ്ട് ?
(a) 10
(b) 12
(c) 8
(d) 11
61. ആഹാരസംഭരണവുമായി ബന്ധപ്പെട്ട കൂട്ടത്തിൽപെടാത്തതിനെ കണ്ടെത്തുക
(a) മരച്ചീനി
(b) ഉരുളൻ കിഴങ്
(c) ബീറ്റ്റൂട്ട്
(d) ക്യാരറ്റ്
62. അന്താരാഷ്ട്ര മണ്ണ് ദിനമായി ആചരിക്കുന്ന ദിവസം ഏത് ?
(a) ഡിസംബർ 5
(b) ഡിസംബർ 15
(c) ഡിസംബർ 13
(d) മാർച്ച് 22
63. വാഹനങ്ങളിൽ പിന്കാഴ്ചയ്ക്കു ഉപയോഗിക്കുന്നത് ഏത് ഇനം ദർപ്പണമാണ്
(a) കോൺകേവ്
(b) കോൺവെക്സ്
(c) സമതലം
(d) ബൈ കോൺവെക്സ്
64. പഴം, പച്ചക്കറി എന്നിവ ശാസ്ത്രീയമായി കൃഷി ചെയ്യുന്ന രീതിയാണ്
(1) സെറി കൾച്ചർ
(2) ഹോർട്ടി കൾച്ചർ
(3) പിസി കൾച്ചർ
(4) എപ്പി കൾച്ചർ
65. താഴെ കൊടുത്തിരിക്കുന്ന പ്രസ്താവനകളിൽ പ്രക്രിയാധിഷ്ഠിത ക്ളാസിന് യോജിക്കാത്തത് ഏതാണ് ?
(a) കുട്ടികൾ പരസ്പരം വിവരങ്ങൾ കൈമാറുന്നു
(b) കുട്ടികൾ സംശയങ്ങൾ ഉന്നയിക്കുന്നു
(c) ടീച്ചർ ആശയം വിശദീകരിക്കുന്നു
(d) പ്രശ്നത്തിന്റെ പരിഹാരം കുട്ടികൾ കണ്ടെത്തുന്നു
66. അന്തരീക്ഷത്തിൽ അടങ്ങിയിരിക്കുന്ന മൂലകങ്ങളിൽ ഏറ്റവും കൂടതലായി കാണപ്പെടുന്നത് ഏത് ?
(a) ഒക്ക്സിജൻ
(b) ഹൈഡ്രജൻ
(c) നൈട്രജൻ
(d) കാർബൺ
67.മകോമാർക്ക്, യാജർ വർഗ്ഗീകരണത്തിൽ പ്രക്രിയാശേഷികളുടെ പട്ടികയിൽ ഉൾപ്പെടാത്തതാണ്
(a) നിരീക്ഷണം
(b) വർഗ്ഗീകരണം
(c) ക്രോഡീകരണം
(d) നിഗമനം
68. ആഹാരശൃംഖലയിലെ ഹരിതസസ്യങ്ങൾ എപ്പോഴും ആദ്യ കണ്ണികൾ ആകുന്നു എന്തുകൊണ്ട് ?
(a) എണ്ണം കൂടുതൽ
(b) പിണ്ഡം കൂടുതൽ
(c) ആഹാരം സ്വയം നിർമിക്കുന്നു
(d) ആഹാരത്തിനായി മറ്റുള്ളവരെ ആശ്രയിക്കുന്നു
69. ഡെങ്കിപ്പനി, ചിക്കൻ ഗുനിയ, മലേറിയ എന്നിവയുടെ ഗണത്തിൽ ന്യൂമോണിയ ഉൾപെടാത്തതിനുള്ള കാരണം
(a) പകരുന്ന രോഗമല്ല
(b) പകരുന്ന രോഗമാണ്
(c) കൊതുക് പരത്തുന്ന രോഗമല്ല
(d) വൈറസ് രോഗമാണ്
70. സസ്യകോശത്തിന്റെ പ്രത്ത്യേകതകളിൽ ഉൾപെടാത്തത് ഏതാണ് ?
(a) വലിയ ഫേനം
(b) കോശഭിത്തി
(c) റൈബോസോം
(d) സെന്ററോമിയർ
71. പഴവർഗ്ഗങ്ങളുടെ ഉത്പാദനവുമായി ബന്ധപ്പെട്ടത് ഏത് ?
(a) സുവർണ വിപ്ലവം
(b) വെള്ളി വിപ്ലവം
(c) ധവള വിപ്ലവം
(d) നീല വിപ്ലവം
72. സൂര്യഗ്രഹണം സംബന്ധിച്ച് താഴെ പറയുന്നവയിൽ ശരിയയായ പ്രസ്താവന ഏത് ?
(a) ചന്ദ്രൻ ഭൂമിക്കും സൂര്യനുമിടയിൽ സഞ്ചരിക്കുന്നു
(b) സൂര്യൻ ഭൂമിക്കും ചന്ദ്രനുമിടയിൽ സഞ്ചരിക്കുന്നു
(c) പൂർണ ചന്ദ്രൻ പ്രത്യക്ഷപ്പെടുന്നു
(d) ഭൂമി സൂര്യനും ചന്ദ്രനുമിടയിൽ സഞ്ചരിക്കുന്നു
73. ഇമ്പ്രോവൈസേഷൻ വഴി നിർമിക്കുന്ന പഠനോപരണത്തിന്റെ സവിശേഷത ഏത്?
(a) വിദക്ദ്ധരുടെ സഹായത്താൽ നിർമിക്കുന്നു
(b) വിലകൂടിയ വസ്തുക്കൾ ഉപയോഗിക്കുന്നു
(c) പാഴ്വസ്തുക്കൾ പ്രയോജനപ്പെടുത്തുന്നു
(d) പ്ലാസ്റ്റിക് ഉപയോഗിക്കുന്നില്ല
74. ശാസ്ത്ര സംബന്ധമായ ആശയങ്ങൾ സ്വായത്തമാക്കാൻ ഏത് ശാസ്ത്ര പഠന മേഖലയുടെ ഭാഗമായി വിലയിരുത്താം ?
(a) വിജ്ഞാന മേഖല
(b) പ്രയോഗ മേഖല
(c) പ്രക്രിയാ മേഖല
(d) മനോഭാവ മേഖല
75. സൗരയൂഥത്തിലെ ഗ്രഹങ്ങളിൽ സൂര്യനോട് ഏറ്റവും അടുത്ത് സ്ഥിതി ചെയ്യുന്നത് ഏത് ?
(a) ശുക്രൻ
(b) ബുധൻ
(c) ചോവ്വ
(d) ഭൂമി
76. ഘന ജലം എന്നത് ?
(s) ഘനലോഹങ്ങൾ ലയിച്ചു ചേർന്ന ജലം
(b) ഉയർന്ന ശുദ്ധതയുള്ള ജലം
(c) ഉയർന്ന അളവിൽ ഡ്യുട്ടീരിയം അടങ്ങിയ ജലം
(d) ഉയർന്ന സാന്ദ്രതയുള്ള ജലം
77. പ്രകാശ സംശ്ലേഷണ സമയത്തുണ്ടാകുന്ന ഊർജ്ജ രൂപത്തിന്റെ ശെരിയായ മാറ്റം കണ്ടെത്തുക
(a) രാസോർജം പ്രകാശോർജം ആകുന്നു
(b) ഗതികോർജം പ്രകാശോർജം ആകുന്നു
(c) പ്രകാശോർജം രാസോർജം ആക്കുന്നു
(d) പ്രകാശോർജം ഗതികോർജം ആക്കുന്നു
78. നിരീക്ഷണവുമായി ബന്ധപ്പെട്ട ശേഷി എല്ലാ കുട്ടികളും ആർജിച്ചിട്ടില്ല എന്ന പ്രശ്നം ടീച്ചറിന് അനുഭവപെട്ടു. ഇത് പരിഹരിക്കാൻ അവലംബിക്കാവുന്ന ഏറ്റവും ഉചിതമായ മാർഗ്ഗം ഏതു ?
(a) ക്രിയാഗവേഷണം
(b) കേസ് സ്റ്റഡി
(c) ഇൻവെന്ററി
(d) അനക്ഡോട്ടാൽ റെക്കോർഡ്
79.ഫെബ്രുവരി 28 ദേശീയ ശാസ്ത്രദിനമായി തിരഞ്ഞെടുത്തതിൽ കാരണം
(a) C V രാമന്റെ ജന്മദിനം
(b) ഐസക് ന്യൂട്ടന്റെ ജന്മദിനം
(c) D N A യുടെ കണ്ടുപിടിത്തത്തിന് ഓർമയ്ക്ക്
(d) രാമൻ പ്രഭാവം കണ്ടുപിടിക്കപ്പെട്ട ദിനം
80. എല്ലാ കുട്ടികൾക്കും പഠനനേട്ടം ഉറപ്പാക്കാനായി ടീച്ചർ നടത്തുന്ന വിലയിരുത്തലിനെ ഏത് വിഭാഗത്തിൽ ഉൾപ്പെടുത്താം ?
(a) പഠനത്തെ വിലയിരുത്തൽ
(b) വിലയിരുത്തൽ തന്നെ പഠനം
(c) പഠനത്തിനായുള്ള വിലയിരുത്തൽ
(d) ടേം മൂല്യനിർണയം
81. ശരിയായ ജോഡി കണ്ടെത്തുക
(a) ഊർജം - കെൽവിൻ
(b) ബലം - ജൂൾ
(c) ഊഷ്മാവ് - ന്യുട്ടൺ
(d) ആവൃതി - ഹെർട്സ്
82. തന്നിരിക്കുന്നവയിൽ വൈറസ് രോഗമേത്
(a) കോളറ
(b) ക്ഷയം
(c) മഞ്ഞപിത്തം
(d) കുഷ്ഠം
83. കുട്ടിക്ക് നേരിട്ട് അനുഭവം ലഭിക്കുന്നതിന് അനുയോജ്യമായ പഠനരീതിയാണ്
(a) സെമിനാര്
(b) പ്രൊജക്റ്റ്
(c) അസൈൻമെന്റ്
(d) ഫീൽഡ് ട്രിപ്പ്
84. ചുവടെ കൊടുത്തിരിക്കുന്ന പ്രസ്താവനകളിൽ നിന്നും ശരിയായത് കണ്ടെത്തുക
(a) ഹ്രസ്വദൃഷ്ടി കോൺകേവ് ലെന്സ് ഉപയോഗിച്ചും പരിഹരിക്കാം
(b) അസ്റ്റിഗ്മാറ്റിസം പരിഹരിക്കുന്നതിന് ബൈക്കോൺവേക്സ് ലെന്സ് ഉപയോഗിക്കുന്നു
(c) ഹ്രസ്വ ദൃഷ്ടി കോൺവെക്സ് ലെന്സ് ഉപയോഗിച്ചും ദീര്ഘദൃഷ്ടി കോൺകേവ് ലെന്സ് ഉപയോഗിച്ചും പരിഹരിക്കാം
(d) ദീര്ഘദൃഷ്ടി കോൺകേവ് ലെന്സ് ഉപയോഗിച്ചും അസ്റ്റിഗ്മാറ്റിസം സിലിണ്ടര് ലെന്സ് ഉപയോഗിച്ചും പരിഹരിക്കാം
85. മുഖപട്ട ഉല്പാദനത്തിന് പ്രസിദ്ധമായ സംസ്ഥാനം :
(a) ആസ്സാം
(b) തമിഴ് നാട്
(c) രാജസ്ഥാൻ
(d) മധ്യപ്രദേശ്
86. കിടപ്പുമുറിയിൽ ചെടികൾ വളർത്താൻ പാടില്ലെന്ന് പറയുന്നതിന്റെ കാരണം ചെടിയുടെ സാനിധ്യം മൂലം രാത്രി മുറിയിൽ
(a) CO2 കൂടുന്നു
(b) O2 കൂടുന്നു
(c) O2 കുറയുന്നു
(d) CO2 കുറയുന്നു
87. ക്ളാസിൽ ഉപയോഗിക്കുന്ന ബ്ലാക്ക് ബോർഡ് താഴെ കൊടുത്തിരിക്കുന്നവയിൽ ഏത് വിഭാഗത്തിൽ ഉൾപ്പെടുത്താം ?
(a) ശ്രവ്യ പഠനോപകരണം
(b) ദൃശ്യ പഠനോപകരണം
(c) ദൃശ്യ - ശ്രവ്യ പഠനോപകരണം
(d) പ്രോജെക്ടഡ് ഉപകരണം
88. സസ്തനികൾ മാത്രം ഉൾപ്പെട്ട ഗ്രൂപ്പിനെ കണ്ടെത്തുക .
(a) വവ്വാൽ, കിവി, എലി
(b) മുയൽ, തവള, എലി
(c) തിമിംഗലം, വവ്വാൽ, ഡോൾഫിൻ
(d) തിമിംഗലം, എലി, തവള
89. ശരിയായ ജോഡി കണ്ടെത്തുക
(a) ചാക്രികാരോഹണം - ബെഞ്ചമിൻ ബ്ലൂം
(b) സാമൂഹ്യജ്ഞാന നിർമിതി വാദം - വൈഗോട്സ്കി
(c) ജ്ഞാന നിർമിതി വധം - ബ്രൂണർ
(d) ബോധനോദ്ദേശ്യങ്ങളുടെ വർഗ്ഗീകരണം - പിയാഷേ
90. തന്നിരിക്കുന്നവയിൽ നിന്നും നിരന്തര മൂല്യനിര്ണയത്തിനുള്ള ഒരു ഉപാധി കണ്ടെത്തുക
(a) ചെക്ക് ലിസ്റ്റ്
(b) റേറ്റിംഗ് സ്കെയിൽ
(c) നിരീക്ഷണം
(d) ക്യൂമിലേറ്റീവ് റെക്കാർഡ്
നൽകിയിരിക്കുന്ന ഗദ്യ ഭാഗം വായിച്ചു ചുവടെ കൊടുത്തിരിക്കുന്ന ചോദ്യങ്ങൾക്കു ഉത്തരം എഴുതുക (91 മുതൽ 95 വരെ)
വിദ്യാർത്ഥിക്ക് അറിവ് നൽകണം സംസ്കാരം നല്കണം, ഇതാണല്ലോ വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം. ഇതിനേക്കാൾ പ്രധാനമാണ് സ്വഭാവശുദ്ധി നൽകുക എന്നത്. ലോകത്തിലെ ഇന്നത്തെ രാഷ്ട്രീയവും സാമൂഹികവുമായ അധഃപതനത്തിന്റെ പുറകിൽ ആരും വിജ്ഞാനകുറവ് കരണമായിട്ടുണ്ടെന്നു പറഞ്ഞിട്ടില്ല. പക്ഷെ, സ്വഭാവശുദ്ധിയുടെ കുറവാണു ഇതിന്റെ നാരായവേരെന്നു അത്തരക്കാർ പോലും വിളിച്ചു പറയുന്നു. രാജ്യത്തിൻറെ ഏറ്റവും ഉയർന്ന സ്ഥാനത്തിരിക്കുന്ന ആൾ ഏറ്റവും താഴെയുള്ള വ്യക്തിയെപ്പോലെ ധനാപഹരണവും മറ്റു അഴിമതികളും ചെയ്യുമ്പോൾ സ്വഭാവശുദ്ധിയാണ് പ്രശ്നമെന്ന് ആരും സമ്മതിക്കും. ഇവരൊക്കെ നാനാവിഷയങ്ങളും അനേകം ഭാഷകളും പഠിച്ചു വിദ്വാന്മാരായി വിലസുന്നവരാണ്. പക്ഷെ സ്വഭാവം അളവുകോലാക്കുമ്പോൾ ഇവർക്കും പട്ടണത്തിലെ പോക്കറ്റടിക്കാർക്കും തമ്മിൽ വലിയ വ്യത്യസമൊന്നും കാണില്ല. കുട്ടിക്ക് ഒരാത്മാവുണ്ടെന്നു വിശ്വസിക്കുന്ന ഒരു സമൂഹവും അദ്ധ്യാപകരും ഉണ്ടായാൽ വിഷയജ്ഞാനത്തോടൊപ്പം ശ്രേഷ്ഠശീലങ്ങളും അവന്റെ മനസിലേക്ക് ഇറങ്ങിച്ചെല്ലും. ഇന്ന് വിദ്യാർത്ഥി മെനെക്കെടുന്നത് ഒരു ദിവസത്തെ ഓര്മ ഉണ്ടാക്കാനാണ്. ലോകത്തെ നവീകരിക്കുവാൻ പോരുന്ന മനുഷ്യരെ സൃഷ്ടിക്കാൻ ഈ ക്ഷണിക സ്മൃദ്ധിയുടെ വിളയാട്ടത്തിനു കഴിവില്ല.
91. ഓർമയിലൂന്നി നിന്നുള്ള പഠനം അപ്രസക്തമാകുന്നത് ഏതിന്റെ കാര്യത്തിലാണ് ?
(a) പരീക്ഷയിൽ ഉയർന്ന മാർക്ക് നേടി മുന്നേറാൻ
(b) വിദ്വാൻമാരായി സമൂഹത്തിൽ വിലസുവാൻ
(c) ധനാപഹരണവും മറ്റു അഴിമതികളും നടത്താൻ
(d) ലോകത്തെ നവീകരിക്കുവാൻ പോരുന്ന മനുഷ്യരെ സൃഷ്ടിക്കാൻ
92 . കുട്ടിയെ സംബന്ധിച്ച് അധ്യാപകനുണ്ടാകേണ്ട ശെരിയായ തിരിച്ചറിവ് എന്താണ്
(a) അവന് ഒരു ആത്മാവുണ്ട്
(b) അവന് ക്ഷണികസ്മൃതിയുണ്ട്
(c) നാളെ ഉയർന്ന സ്ഥാനത്തിരിക്കേണ്ടവനാണവൻ
(d) വിജ്ഞാനം ആർജ്ജിക്കുക മാത്രമാണ് അവരുടെ ലക്ഷ്യം
93. വിദ്യാഭ്യാസത്തിന്റെ പരമമായ ലക്ഷ്യമായി ലേഖകൻ വിചാരിക്കുന്നതെന്ത്
(a) അറിവ് നൽകുക
(b) ആഹ്ളാദം നൽകുക
(c) സംസ്കാരം നൽകുക
(d) സ്വഭാവശുദ്ധി നൽകുക
94. ക്ഷണികം എന്ന പദം ശരിയായി പ്രയോഗിച്ചത് ഏതു വാക്യത്തിലാണ് ?
(a) തീരെ ക്ഷണികമായാണ് അയാൾ വീട്ടിലേക്കു നടന്നത്
(b) സാംസ്കാരികമായി ക്ഷണികമായ അവസ്ഥയിലാണ് നാം
(c) ക്ഷണികമായ ഈ ജീവിതത്തിൽ മഹാമോഹങ്ങൾ നന്നല്ല
(d) ക്ഷണികനല്ലെങ്കിലും അയാൾ ആ വിവാഹത്തിൽ പങ്കെടുത്തു
95. ഇന്ത്യയിലെ അഴിമതിയുടെ അടിസ്ഥാന കാരണമായി ലേഖകൻ കണ്ടെത്തുന്നത് എന്ത് ?
(a) വിദ്യാഭ്യാസത്തിന്റെ കുറവ്
(b) സ്വഭാവശുദ്ധിയുടെ കുറവ്
(c) വിജ്ഞാനകുറവ്
(d) വിദ്വാന്മാരുടെ കുറവ്
നൽകിയിരിക്കുന്ന കവിതാ ഭാഗം വായിച്ചു ചുവടെ കൊടുത്തിരിക്കുന്ന ചോദ്യങ്ങൾക്കു ഉത്തരമെഴുതുക (96 മുതൽ 100 വരെ )
എരിവെയിലേറ്റി മകരകതിരുകളെഴകൾ ഞങ്ങളറുക്കുമ്പോൾ
ഞങ്ങടെ കൊയ്തിൻ കൂട്ടിനു വന്നൊരു മംഗളരൂപിണി മാടത്തെ,
കൊതിയോടു, പേരും പുൽപൊന്തുകളെക്കൊതിയെടുത്തു കൊറിയ്ക്കുമ്പോൾ
സങ്കുല കുതുകം ചോദിച്ചു നീ ഞങ്ങടെ കുശലം ചങ്ങാതീ?
'പാടുക നിങ്ങളും' മെന്നോ ചൊൽവൂ പാലമൃതോലും കണ്ഠത്താൽ ?
കൂടു,ണ്ടിനെയു, ണ്ടിമ്പമിയറ്റും കുഞ്ഞുങ്ങളുമുണ്ടെന്നാലും
വേർപ്പുവിതച്ചു സുവർണ്ണം കൊയ്യും വേലക്കാരാ, ണെന്നാലും
മാനുഷർ ഞങ്ങൾക്കെന്നു നിറച്ചോന്നൂണു കഴിപ്പാനോക്കുന്നു
ചിതമൊടുമെന്നേ പാടൂ, ഞങ്ങടെ ചിറകു വിരുത്തിയോരാഹ്ളാദം
അന്നേവരെയും ഞങ്ങടെ വീടുകളാടിമക്കൂടുകളാണല്ലോ
അന്നേവരെയും ഞങ്ങടെ ചുണ്ടത്തകേക്കയ്പ്പുകളാണല്ലോ
കേളിയിലദിനമെത്തും, കൊയ്തരിവാളുകൾ കൊയ്യുമൊരൈശ്വര്യം
നമ്മൾക്കൊപ്പം പാടാമത്തുനാൾ നാടൻ പാട്ടുകൾ മാടത്തെ !
96. 'ഞങ്ങടെ ചുണ്ടത്തകേക്കയ്പ്പുകളാണ്' എന്ന വരികളിൽ തെളിയുന്ന ജീവിതാവസ്ഥ എന്താണ് ?
(a) വേലക്കാരുടെ പാട്ടിന്റെ രസമില്ലായ്മ
(b) വേലക്കാരുടെ ചിറകുവിരുത്തുന്ന ആഹ്ളാദം
(c) കയ്പുള്ള ഭക്ഷണത്തിന്റെ അരുചി
(d) വേലക്കാരുടെ ദയനീയമായ ജീവിതം
97. 'നമ്മൾക്കൊപ്പം പാടാമതുനാൾ നാടൻ പാട്ടുകൾ മാടത്തെ !' കവിത അവസാനിക്കുന്നത് താഴെ പറയുന്നതിൽ ഏതിലാണ്
(a) പ്രതീക്ഷയിൽ
(b) നിരാശയിൽ
(c) വെറുപ്പിൽ
(d) മടുപ്പിൽ
98. 'കൂടുണ്ടിണയുണ്ട്' ഇവിടെ കൂട് എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് എന്താണ് ?
(a) തൊഴിലാളികളുടെ വീട്
(b) പക്ഷിയുടെ കൂട്
(c) കൊയ്യുന്ന പാടം
(d) മരത്തിലെ പോത്ത്
99. 'പാടുക നിങ്ങളൂം എന്ന അഭ്യർത്ഥന ആരോടാണ് നടത്തുന്നത് ?
(a) മാടത്തക്കിളിയോട്
(b) പ്രകൃതിയോട്
(c) തൊഴിലാളിയോട്
(d) വയലിനോട്
100. വേലക്കാർക്കു കവിനൽകുന്ന വിശേഷണം എന്താണ് ?
(a) മംഗളരൂപമുള്ളവർ
(b) വേർപ്പുവിതച്ചു സുവർണ്ണം കൊയ്യുന്നോർ
(c) പാലമൃതതോലും കണ്ഠഠമുള്ളവർ
(d) കൊതിയോടെ കൊറിയ്ക്കുന്നവർ
101. സോൺ ഓഫ് പ്രോക്സിമൽ ഡെവലപ്മെന്റ് (ZPD) എന്നത് എന്താണ്
(a) പഠിതാവിന്റെ നിലവിലെ പഠനാവസ്ഥ
(b) പഠിതാവിനു മറ്റുളളവരുടെ കൈതാങ് കൊണ്ട് എത്തിച്ചേരാവുന്ന തലം
(c) പഠിതാവിനു ഒരിക്കലും എത്തിച്ചേരാൻ കഴിയാത്ത തലം
(d) പഠിതാവിനു സ്വപ്രയത്നം കൊണ്ട് എത്തിച്ചേരാവുന്ന തലം
102. പമ്പരം ചുറ്റിക്കുക എന്ന ശൈലി ശരിയായ അർത്ഥത്തിൽ പ്രയോഗിച്ച വാക്യം ഏത് ?
(a) വഴിപോക്കനെ പമ്പരം ചുറ്റിക്കുകയായിരുന്നു ആ പിള്ളേർ
(b) അവർ രണ്ടുപേരും ചേർന്ന് നാല് പമ്പരം ചുറ്റി
(c) പമ്പരം ചുറ്റിക്കുകയാണ് അവിടുത്തെ പ്രധാന ശിക്ഷ
(d) അയാൾക്ക് അപകടം പിണഞ്ഞത് പമ്പരം ചുറ്റുമ്പോഴാണ്
103. ഉല്ലേഖനം എന്ന പദം പിരിച്ചെഴുതിയതിൽ ശരിയായ രൂപം
(a) ഉധ് + ലേഖനം
(b) ഉൽ + ലേഖനം
(c) ഉദ് + ലേഖനം
(d ഉല്ലേ + ലേഖനം
104. ഒരു ആസ്വാദനകുറിപ്പ് വിലയിരുത്തുമ്പോൾ ഏറ്റവും കൂടുതൽ സ്കോർ നൽകേണ്ടത് ഏത് സൂചകത്തിനാണ് ?
(a) രചയിതാവിനെ സംബന്ധിച്ച വിശദാംശങ്ങൾ നൽകിയിട്ടുണ്ട്
(b) ആസ്വാദനകുറിപ്പിന്റെ ഘടന പാലിച്ചിട്ടുണ്ട്
(c) ഇതരകൃതികളുമായി താരതമ്മ്യം ചെയ്തിട്ടുണ്ട്
(d) രചനയുടെ അർത്ഥതലങ്ങൾ വിശദമാക്കിയിട്ടുണ്ട്
105. തരാകാമാണിമാല ചാർത്തിയാലതും കൊള്ളാം
കാറണിച്ചെളി നീളെപ്പുരണ്ടാലതും കൊള്ളാം
മണിമാല എന്ന പദം ശരിയായി വിഗ്രഹിച്ചത് ഏതാണ് ?
(a) മണിയായ മാല
(b) മണികൊണ്ടുള്ള മാല
(c) മാണിയും മാലയും
(d) മണിയാകുന്ന മാല
106. താഴെ പറയുന്ന കലാരൂപങ്ങളിൽ ഫോക്ലോർ വിഭാഗത്തിൽ ഉൾപെടുത്താവുന്നത് ഏത്
(a) കൂത്ത്
(b) തിറ
(c) കൂടിയാട്ടം
(d) മോഹിനിയാട്ടം
107. അറിവ് നിർമാണത്തിൽ ഊന്നുന്ന ഒരു ക്ളാസ് മുറിയിൽ കവി പരിചയത്തിനു ഉപയോഗിക്കാവുന്ന ഏറ്റവും ഉചിതമായ രീതി ഏതാണ് ?
(a) കവിയുടെ ചിത്രം അദ്ധ്യാപകൻ സ്ലൈഡ് വഴി പ്രദർശിപ്പിക്കുന്നു
(b) പാഠപുസ്തകത്തിൽ നൽകിയ കവി പരിചയം ഹൃദിസ്ഥമാക്കുന്നു
(c) കവിയുടെ സംഭാവനകളെ കുറിച്ച് അദ്ധ്യാപകൻ വിശദീകരിക്കുന്നു
(d) നിർദ്ദേശിക്കപ്പെട്ട രചനകൾ പരിശോദിച്ചു കുട്ടികൾ കവിയെ പരിചയപ്പെടുത്തുന്നു
108. ഒരു കാവ്യാലാപനത്തെ വിലയിരുത്താനുള്ള സൂചനകങ്ങളിൽ പ്രാധാന്യം കുറഞ്ഞത് ഏതാണ് ?
(a) കവിയെ പരിചയപെടുത്തിയിട്ടുണ്ട്
(b) ഉച്ചാരണ സ്പുടതയുണ്ട്
(c) ഭാവനാത്മകമായി ആലപിച്ചിട്ടുണ്ട്
(d) താളബോധമുണ്ട്
109 . കാഴ്ചകുറവുള്ള കുട്ടികൾക്ക് പഠനപ്രവർത്തനങ്ങൾ നൽകുമ്പോൾ ഊന്നൽ നൽകേണ്ടത് ഏതിനാണ് ?
(a) കുട്ടികളെ തനിച്ചിരുത്തി പ്രവർത്തനങ്ങൾ നൽകണം
(b) ധാരാളം ശ്രവണ സന്ദർഭങ്ങൾ ഒരുക്കണം
(c) സംഘപ്രവർത്തനങ്ങൾ കൂടുതലായി നൽകണം
(d) അച്ചടി സാമഗ്രഹികൾ കൂടുതലായി ഉപയോഗിക്കണം
110. കഥകളിൽ നളൻ, ശ്രീകൃഷ്ണൻ എന്നിവർക്ക് നൽകുന്ന വേഷം ഏതാണ്
(a) ചുവന്ന താടി
(b) വെളുത്ത താടി
(c) കത്തി
(d) പച്ച
111. ഒരു കഥാപാത്ര നിരൂപണം നടത്തുമ്പോൾ അത്യാവശ്യമല്ലാത്തത് താഴെ പറയുന്നതിൽ ഏതാണ് ?
(a) കഥാകൃത്തിന്റെ ഇതര കഥകളിലെ കഥാപാത്രങ്ങളുമായുള്ള താരതമ്യം
(b) കഥാപാത്രത്തിന്റെ സ്വഭാവസവിശേഷതകൾ
(c) ശാരീരികവും ഭൗതീകവുമായ സവിശേഷതകൾ
(d) കഥാപാത്രത്തിന്റെ കഥയിലെ സ്ഥാനം ഇടപെടൽ മുതലായവ
112. ലോകഭാഷയ്ക്കാകമാനം ഒരേ ഘടനയാണെന്നു വാദിച്ച ഭാഷാശാസ്ത്രജ്ഞൻ ആരാണ് ?
(a) ബ്ലുംഫീൽഡ്
(b) ഫെർഡിനാൻഡ് ഡി സെസൂർ
(c) നോം ചോസ്കി
(d) വൈഗോട്സ്കി
113. 'ആത്മകഥയ്ക്കു ഒരാമുഖം' ആരുടെ ആത്മകഥയാണ്
(a) തകഴി ശിവശങ്കരപ്പിള്ള
(b) ലളിതാംബിക അന്തർജ്ജനം
(c) പൊൻകുന്നം വർക്കി
(d) ബാലാമണിയമ്മ
114. 'ശാസ്ത്രമെന്നിയേ ധർമ്മസംഗരം നടത്തുന്നോർ' ധർമസംഗരം എന്ന പദം വിഗ്രഹിക്കുന്നതെങ്ങനെ
(a) ധർമ്മമാകുന്ന സംഗരം
(b) ധർമ്മത്തിനായുള്ള സംഗരം
(c) ധർമ്മമായ സംഗരം
(d) ധർമ്മവും സംഗരവും
115. നിരന്തര വിലയിരുത്തലിനെ സംബന്ധിക്കുന്ന ശരിയായ ധാരണ ഏതാണ് ?
(a) പഠനപ്രവർത്തനത്തോടൊപ്പം സ്വാഭാവികമായി നടക്കേണ്ടത്
(b) ഓരോ ടേമിന്റെയും ഒടുവിൽ നടക്കേണ്ടുന്നത്
(c) കേന്ദ്രീകൃതമായ മൂല്യനിർണ്ണയം ആവശ്യമുള്ളത്
(d) കൃത്യമായ ടൈം ടേബിൾ തയ്യാറാക്കി നടത്തേണ്ടുന്നത്
116. കവിതപഠനത്തിൽ അലങ്കാരകല്പനകൾ കുട്ടികളുടെ ശ്രദ്ധയിൽ കൊണ്ടുവരുന്നതിനുള്ള മികച്ച മാർഗ്ഗം ഏതാണ് ?
(a) അലങ്കാരങ്ങളുടെ ലക്ഷ്യലക്ഷണങ്ങൾ കാണാതെ പഠിക്കുക
(b) വരികൾ മനപാഠം പഠിച്ച് ആവർത്തിച്ച് ചൊല്ലിപ്പിക്കുക.
(c) ചമത്കാരഭംഗിയുള്ള വരികളുടെ സൗന്ദര്യാംശം ബോധ്യപ്പെടുത്തുക
(d) വരികളും അവയിലെ അലങ്കാരങ്ങളും പട്ടികപ്പെടുത്തിയ ചാർട്ട് പ്രദർശിപ്പിക്കുക
117 . താളവ്യത്യാസമുള്ള വരികൾ ഏതാണെന്നു കണ്ടെത്തുക
(a) കൊട്ടാരം ചിന്തയാൽ ജാഗരം കൊള്ളുന്നു
കൊച്ചുകുടിക്കത്രെ നിദ്രാസുഖം
(b) കോള്മയിര്കൊള്ളിപ്പൂ നിൻനാഥമമ്മയെ
ക്കോമളം പൈതലിൻ കൊന്നാൽ പോലെ
(c) പാർപ്പിടമെത്ര പരപ്പിൽ പണികിലും വീർപ്പുമുട്ടുന്ന മനുഷ്യരെ നോക്കുവിൻ
(d) വായനക്കർക്കിഷ്ടമാണെങ്കിൽ സങ്കല്
പവായുവിമാനത്തിലേറിയാലും
118. 'അങ്കവും കാണാം താളിയുമൊടിക്കാം' ഈ പഴഞ്ചൊല്ലിനോട് ഏറ്റവും സാദൃശ്യമുള്ള ചൊല്ല് ഏതാണ്
(a) കക്ഷത്തിലുള്ളത് പോകാതെ ഉത്തരത്തിലുള്ളത് എടുക്കുക
(b) ചക്കിനു വച്ചതു കൊക്കിനു കൊണ്ടു
(c) നെയ്യപ്പം തിന്നാൽ രണ്ടുണ്ട് കാര്യം
(d) മണ്ണും ചാരി നിന്നവൻ പെണ്ണും കൊണ്ട് പോയി
119. അക്ഷരത്തെറ്റ് കുറച്ചുകൊണ്ടുവരാൻ പരിഗണിക്കാവുന്ന ഉചിതമായ മാർഗ്ഗം ഏതാണ് ?
(a) സ്ഥിരമായി ഇരട്ടവര കോപ്പി എഴുതിക്കുക
(b) കഠിനപഥങ്ങളുടെ കേട്ടെഴുത്ത് നൽകുക
(c) കഠിനപദങ്ങൾ അനേക തവണ ആവർത്തിച്ചു എഴുതിക്കുക
(d) വൈവിധ്യമുള്ള വായന, ലേഖന അനുഭവങ്ങൾ നൽകുക
120. ചതിക്കുക എന്ന അർത്ഥത്തിൽ പ്രയോഗിക്കുന്ന ശൈലി ഏതാണ് ?
(a) അകത്താക്കുക
(b) അടിച്ചുകയറുക
(c) പാലം വലിക്കുക
(d) എച്ചിൽ നക്കുക
121. They are building a new bridge ______ the river
(a) in
(b) across
(c) of
(d) along
122. Identify the sentence which is acceptable
(a) Rahul, as well as his friends, wants to drop the course
(b) Neither Suma nor har parents was aware of this
(c) Either you or Vinay have to pay the bill
(d) Both Britain and France agrees on the treaty
123. If you ask me ________
(a) I will tell you
(b) I would tell you
(c) I would have told you
(d) I will be telling you
124. Your friends will come early, ____
(a) won't you ?
(b) will they ?
(c) won't they ?
(d) will you ?
125. I spend days on end in this studio. Here 'days on end' means ______
(a) days alternately
(b) days intermittently
(c) days come in a week
(d) days continuously
126. Letter, notice, profile, conversation etc. are examples for ________
(a) language eleents
(b) language conventions
(c) language discoures
(d) language units
127. I won't tell you ____ you ask.
(a) inspite of
(b) otherwise
(c) as well as
(d) unless
128. It is not ______ to spend so much.
(a) sensitive
(b) sensible
(c) sensitivity
(d) sensibility
129. Arathi is so weak _____ she cannot walk.
(a) since
(b) that
(c) to
(d) as
130. Identify the sentence which is acceptable
(a) It is raining since morning
(b) I have met him yesterday
(c) One of the boys are missing
(d) Everyone is happy
131. He is _____ with tools.
(a) clumsy
(b) cloudy
(c) cleanly
(d) closely
132. The support a teacher has to give his/her students is called _____
(a) assimilation
(b) zone of proximal development
(c) scaffolding
(d) accommodation
133. We enjoyed the show ____ the rain
(a) inspite of
(b) although
(c) unless
(d) hence
134. Her father was a Bengali, _____ her name, Uma Banerjee.
(a) on the other hand
(b) oherwise
(c) athough
(d) hence
135. ' I paid twenty rupees for the pen.' This sentence can be the answer of the question.
(a) How much do you pay for the pen ?
(b) How much you paid for the pen ?
(c) How much did you pay for the pen ?
(d) How much have you paid for the pen ?
136. 'They helped us a lot.' This sentence can be expressed as :
(a) We are helped by them lot.
(b) We were being helped a lot by them.
(c) We are helped a lot by them
(d) We are being helped a lot by them
137. The meeting was postponed. Identify the phrase that can replace ' postponed '
(a) put aside
(b) put off
(c) put on
(d) put in
138. The error a leaner makes like : " I am singing." is an example for _____
(a) morphological error
(b) syntactical error
(c) punctuation error
(d) usage error
139. He was accustomed ______ living without electricity
(a) with
(b) by
(c) to
(d) in
140. He has a beautiful face ________ smiling eyes
(a) of
(b) with
(c) for
(d) into
141. They are ready to help us, _____
(a) are they ?
(b) aren't they ?
(c) do they ?
(d) don't they ?
142. If you read a text by focusing only on the main ideas of a text, the reading you make can be called as _________
(a) skimming
(b) scanning
(c) intensive reading
(d) extensive reading
143. If she had worked hard ________
(a) She would have achieved the goal
(b) She will have achieved the goal
(c) She would achieve the goal
(d) She will achieve the goal
144. Do you mind ____ a little
(a) moving
(b) to move
(c) move
(d) moves
145. The phone is ringing. That will be for me. The sentence underlined expresses ______.
(a) permission
(b) ability
(c) assumption
(d) request
146. Questions 146 - 150. Read the passage given the answer the questions that follow.
When I learned that my 71 year old mother was playing chess against herself, I knew I had to do something. 'Who's playing ?' I asked one day when I saw a half-finished game on the table. 'My right hand versus my left.' 'Excuse me ?' I said, well, your father doesn't play dreading defeat.Still, I want to keep my mind sharp.'
My husband suggested we give har a computer to play against. We packed up our old PC and delivered to my parent's home. And thus began my mother's adventure in the world of computers. My mother sat mesmerized as the screen lit up and the various icons presented themselves. Slowly, but steadily, my mother caught on, making notes in a little spiral notebook. I wondered how she would fare without me. But thereafter, she only spoke about her game on the computer to me. She even forgot to ask the stock question. 'What did you have for supper ?' Instead she talked about RAM, ROM and the CPU - terms spilled out effortlessly from her mouth. My mother had acquired a new mother tongue. I am learning that no matter how old you are, a willing spirit is capable of anything.
146. What was the narrator's husband's suggestion ?
(a) to gift Mother a computer
(b) to play chess online
(c) to give her further coaching in playing chess
(d) to equip father to play chess
147. What lesson did the narrator ultimately learn from the above episode ?
(a) Child is the father of a man
(b) If there is a will there is a way
(c) Necessity is the mother of all inventions
(d) Familiarity breeds contempt
148. Who did the narrator's mother play chess against ?
(a) her father
(c) her friend
(c) herself
(d) her daughter
149. Why didn't her father play chess with her mother ?
(a) he didn't know how to play chess
(b) he didn't play dreading defeat
(c) he was very busy
(d) he was not leaving with her mother
150. What was the only thing her mother speak about after getting computer ?
(a) food
(b) software
(c) operating system
(d) games